Sunday, May 12, 2024
indiaNewsworld

കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. വീസ അനുവദിക്കുന്ന അപേക്ഷാ കേന്ദ്രമായ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ അവരുടെ വെബ്‌സൈറ്റിലൂടെ അറിയിക്കുകയായിരുന്നു. ഈ നോട്ടിസ് പിന്നീട് വെബ്‌സൈറ്റില്‍നിന്നു അപ്രത്യക്ഷമായത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും വെബ്‌സൈറ്റില്‍ ഈ അറിയിപ്പ് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വിദേശകാര്യ വക്താവ് തയാറായിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്നതിനിടെയാണ് ഇപ്പോഴത്തെ നീക്കമുണ്ടായത്. പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ വീസ സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഓണ്‍ലൈന്‍ വീസ അപേക്ഷാ കേന്ദ്രമായ ബിഎല്‍എസ് ഇന്റര്‍നാഷനലിന്റെ അറിയിപ്പില്‍ പറയുന്നു. ഇന്ത്യന്‍ മിഷനില്‍ നിന്നുള്ള പ്രധാന അറിയിപ്പ് … പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍, 2023 സെപ്റ്റംബര്‍ 21 മുതല്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ വീസ സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ബിഎല്‍എസ് വെബ്സൈറ്റ് സന്ദര്‍ശിക്കുക” എന്നാണ് അറിയിപ്പില്‍ പറയുന്നത്.