Thursday, May 2, 2024
keralaNews

പട്ടയവിതരണം;കാഞ്ഞിരപ്പള്ളി താലൂക്കിൽ 12 പട്ടയം ഇന്ന് നൽകും.

മുണ്ടക്കയം:സംസ്ഥാനത്തെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട്  കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇന്ന് 12 പട്ടയം വിതരണം ചെയ്യുമെന്ന് റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.ഉച്ചയ്ക്ക് 12 30 ന് മുണ്ടക്കയം പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, റവന്യൂ വകുപ്പ്  ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.എല്ലാ മാസവും ഇത്തരത്തിൽ പട്ടയ വിതരണം  നടക്കുമെന്നും അധികൃതർ പറഞ്ഞു.മലയോരമേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് പട്ടയം ലഭിക്കാനുള്ളത്.പട്ടയം  ലഭിക്കുന്നതോടെ ജനങ്ങൾക്ക് വർഷങ്ങളുടെ കാത്തിരിപ്പാണ് സഫലമാകുന്നത്.