Saturday, April 27, 2024
keralaNewspolitics

പാലാ ബിഷപ്പിനെതിരെ  സി.പി.എമ്മും കോൺഗ്രസും നടപ്പാക്കുന്നത് എസ്.ഡി.പി.ഐ അജണ്ട

പാല : പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കേരളത്തിൻ്റെ സമാധാനം കെടുത്തിയെന്ന മട്ടിൽ  മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രചരിപ്പിക്കുന്നത്  എസ്.ഡി.പി.ഐയുടെ അജണ്ട നടപ്പാക്കുന്നതിൻ്റെ ഭാഗമായിട്ടാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.ബിഷപ്പ് ഹൗസിലെത്തി ചർച്ചകൾക്ക് ശേഷം പത്രമാധ്യമ പ്രവർത്തകരോട്
സംസാരിക്കുകയായിരുന്നു അദ്ദേഹം.അഭിവന്ദ്യ ബിഷപ്പുന്നയിച്ച
വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം  അന്വേഷണം നടത്താൻ
മുഖ്യമന്ത്രി കൂട്ടാക്കിയില്ല. കൂടാതെ തീവ്രവാദത്തിനും നിർബന്ധിത മതപരിവർത്തനത്തിനും എതിരെ ബിഷപ്പ് നടത്തിയ പ്രസ്താവന മുസ്ലിം വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും ഇതിന്  പിന്നിലും മുഖ്യമന്ത്രിയും സി.പി.എമ്മും പ്രതിപക്ഷവും തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതുമായ നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളിൽ സഭാ വിശ്വാസികളോടായി പിതാവ് നടത്തിയ പരാമർശത്തിന്റെ പേരിൽ പിതാവിനെ വളഞ്ഞിട്ടാക്രമിക്കാൻ  ബിജെപി അനുവദിക്കില്ല. സംസ്ഥാന സമിതിയുടെ പിന്തുണ നേരിട്ട് അറിയിക്കുന്നതിനാണ്  പാലാ അരമനയിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്ന എൽഡിഎഫ്  ഉം – യുഡിഎഫ്  ഉം നിങ്ങളുടെ ഘടക കക്ഷി നേതാക്കളായ ജോസ് കെ മാണിയുടെയും മാണി സി കാപ്പൻ്റെയും നിലപാടിനോടുള്ള പ്രതികരണം വ്യക്തമാക്കണം, ജോസ് കെ മാണിയോട് മുഖ്യമന്ത്രിയുടെ നിലപാടും അറിയിക്കണം.സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ.രാധാകൃഷ്ണൻ,പി.ആർ. ശിവശങ്കരൻ സംസ്ഥാന സമിതി അംഗം എൻ. ഹരി, പാലാ നിയോജക മണ്ഡലം പ്രസിഡൻറ് രഞ്ജിത് എന്നിവരുടെ  നേതൃത്വത്തിലാണ് എത്തിയത്.