Saturday, April 27, 2024
keralaNewsObituary

ആറന്മുളയില്‍ പൊള്ളലേറ്റ മകള്‍ക്കു പിന്നാലെ അമ്മയും മരിച്ചു.

ആറന്മുള :സംസാരശേഷിയില്ലാത്ത ദമ്പതികള്‍ക്കും നാല് വയസ്സുള്ള മകള്‍ക്കും പൊള്ളലേറ്റ സംഭവത്തില്‍ മകള്‍ക്കു പിന്നാലെ അമ്മയും മരിച്ചു. ആറന്മുള പടിഞ്ഞാറെ മേലാടത്ത് അരുണിന്റെ ഭാര്യ ശ്യാമ (28) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശ്യാമയുടെ മകള്‍ ആദിശ്രീ (4) വെള്ളിയാഴ്ച ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.
കഴിഞ്ഞ 6ന് പുലര്‍ച്ചെ 3 മണിയോടെയാണ് ശ്യാമയെയും മകള്‍ ആദിശ്രീയെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നിനിടെ ശ്യാമയുടെ ഭര്‍ത്താവ് അരുണിനും പൊള്ളലേറ്റു. സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ശ്യാമയുടെ പിതാവ് തിരുവനന്തപുരം കുടപ്പനക്കുന്ന് പാണന്‍വിള മുണ്ടയ്ക്കല്‍ ലെയ്‌നില്‍ മോഹനന്‍ നായര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ശ്യാമയ്ക്കു പൊള്ളലേല്‍ക്കാന്‍ ഇടയായ സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.