Sunday, May 5, 2024
keralaNews

സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറിലെത്തിയ അധ്യാപകനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയ അധ്യാപകനെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കളമശേരി തൃക്കാക്കര വടക്കോട് ഉത്രാടം വീട്ടില്‍ എന്‍.മോഹനന്‍ (47) ആണ് മരിച്ചത്. 3 സുഹൃത്തുക്കള്‍ക്കൊപ്പം ശനി വൈകിട്ടാണ് ഇദ്ദേഹം

കോളനി റോഡിലെ ലോഡ്ജില്‍ മുറി എടുത്തത്. ക്ഷീണം തോന്നുന്നതായി പറഞ്ഞ് മോഹനന്‍ കിടന്നപ്പോള്‍ മറ്റുള്ളവര്‍ പുറത്തുപോയി. രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഹനനെ കിടക്കയില്‍ ചലനമറ്റ നിലയില്‍ കണ്ടത്.