Sunday, April 28, 2024
indiaNews

പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു.

ചെന്നെ: തമിഴ്‌നാട് തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്ക് സമീപം പുതുക്കോവിലില്‍ പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. വാണിയമ്പാടി അമ്പല്ലൂര്‍ റോഡിലെ പടക്ക നിര്‍മാണശാലയ്ക്കും ഗോഡൗണിനുമാണ് തീപിടിച്ചത്. അപകടം നടക്കുന്ന സമയത്ത് പത്തിലധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. മൂന്ന് പേര്‍ മരിച്ചു. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പടക്കശാല പൂര്‍ണമായും കത്തിനശിച്ചു. വാണിയമ്പാടി, തിരുപ്പത്തൂര്‍, ജോളാര്‍പേട്ട എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും വാണിയമ്പാടി പൊലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ പേരുണ്ടോയെന്ന് തെരച്ചില്‍ തുടരുകയാണ്.