Monday, May 6, 2024
keralaNews

തുടര്‍ ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ബംഗളൂരുവിലേയ്ക്ക് തിരിച്ചു

കുടുംബം ചികിത്സ നിഷേധിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ കുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനം ഇല്ലാത്തവയാണ്. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ മെച്ചപ്പെട്ട ചികിത്സയാണ് തനിക്ക് ലഭിച്ചത്. വന്നതിനേക്കാള്‍ ആരോഗ്യം ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും തുടര്‍ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ ബംഗളൂരുവിലേയ്ക്ക് കൊണ്ടു പോയെന്നും ഡോ. മഞ്ജു തമ്പി അറിയിച്ചു. ആരോഗ്യാവസ്ഥയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തുടര്‍ ചികിത്സയോടെ ഉമ്മന്‍ചാണ്ടി കൂടുതല്‍ ആരോഗ്യവാനാകുമെന്നാണ് പ്രതീക്ഷ. ഉമ്മന്‍ ചാണ്ടിയുടെ 3 മക്കള്‍, ഭാര്യ, മെഡിക്കല്‍ സംഘത്തിലെ 3 പേര്‍ എന്നിവരാണ് ബം?ഗളൂരുവിലേയ്ക്കുള്ള വിമാനത്തില്‍ ഉമ്മന്‍ ചാണ്ടിയെ അനുഗമിക്കുന്നത്.