Thursday, May 2, 2024
keralaLocal NewsNews

എരുമേലി ടൂറിസം ഹബ്ബ് ;ഉദ്ഘാടനം നാളെ

ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളവും –  മതമൈത്രിയുടെ ഈറ്റില്ലവുമായി എരുമേലിയിൽ സംസ്ഥാന ടൂറിസം  വകുപ്പ് നടപ്പാക്കിയ എരുമേലി ടൂറിസം ഹബ്ബ് പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട്  അഞ്ച് മണിക്ക് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ  ഓൺ ലൈൻ വഴി ഉദ്ഘാടനം നിർവ്വഹിക്കും.  ടൂറിസം – ദേവസ്വം – സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി  സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പി സി ജോർജ്  എം എൽ എ ,ആന്റോ ആന്റണി എംപി,ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ  എ എസ് , മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും.കൊരട്ടിയിൽ നിർമ്മിച്ചിട്ടുള്ള ഹബ്ബിൽ റസ്‌റ്റോറന്റ് ,ടോയ്ലെറ്റ് , വി  പി ഐ മുറികൾ,കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം എന്നിവയാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്.

 .