Monday, April 29, 2024
keralaLocal NewsNews

പഞ്ചായത്തിന്റെ കുടി വെള്ളത്തിനായി നാട്ടുകാര്‍ കാത്തു നിന്നു; ശ്രീനി അവര്‍ക്ക് വെള്ളം നല്‍കി മാതൃക കാട്ടി.

രാവിലെ തന്റെ പിക് അപ് വാനുമായി അവിചാരിതമായി എലിവാലിക്കരയില്‍ കൂടി കടന്നുപോയ കാട്ടിപ്പറമ്പില്‍ ശ്രീനി കണ്ടത് കുടിവെള്ളത്തിന് പാത്രങ്ങളുമായി വഴിയരികില്‍ കാത്തു നില്‍ക്കുന്ന സ്ത്രീകളേയും കുട്ടികളേയും.അവരോട് സംസാരിച്ചപ്പോള്‍ പഞ്ചായത്ത് നല്‍കുന്ന കുടിവെള്ളത്തിനായി കാത്തിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.തുടര്‍ന്ന് കുടി വെള്ളം വിതരണം ചെയ്യുന്ന ശ്രീനി തനിക്ക് ലഭിച്ച കുടിവെള്ളത്തിനുള്ള അന്നത്തെ മുഴുവന്‍ ഓഡറുകളും നിര്‍ത്തി വച്ചു.എരുമേലിയില്‍ പോയി തന്റെ കൈയ്യില്‍ നിന്ന് തന്നെ 2000 രൂപയുടെ ഡീസല്‍ വണ്ടിയ്ക്ക് അടിച്ചു.പിന്നീട് എലിവാലിക്കര മുതല്‍ തുമരംപാറ ചപ്പാത്ത് വരെ കുടി വെള്ളത്തിനായി കാത്തു നിന്ന നാട്ടുകാര്‍ക്ക് സൗജന്യമായി അതും 4 തവണയായി 8000 ലിറ്റര്‍ കുടിവെള്ളം നല്‍കി.സി പി എമ്മിന്റെ അനുഭാവിയും, സി ഐ റ്റി യു സോഡ യൂണിയന്‍ എരുമേലി പഞ്ചായത്ത് സെക്രട്ടറി കൂടിയാണ് ശ്രീനി.കുടിവെള്ളത്തിനായി ദുരിതമനുഭവിക്കുന്നവര്‍ക്ക് യഥാസമയം സഹായം നല്‍കിയ ശ്രീനിക്ക് അഭിനന്ദനങ്ങള്‍ നല്‍കാനും നാട്ടുകാരുടെ മറന്നില്ല.