Thursday, April 25, 2024
keralaNews

പൂഞ്ഞാർ  വികസനം എത്താത്ത മണ്ഡലമായി മാറി. 

പൂഞ്ഞാർ വികസനം എത്താത്ത  ഒരു മണ്ഡലം മാറിയതായി ബി ഡി ജെ എസ്  കോട്ടയം ജില്ലാ വൈസ്  പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന പറഞ്ഞു. എൻ ഡി എ സ്ഥാനാർത്ഥി എം പി  സെന്നിൻ്റെ  പൂഞ്ഞാർ തിടനാട് പഞ്ചായത്തിലെ കാളക്കെട്ടി നിന്നും ആരംഭിച്ച പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവിൽ ഒരു ആശുപത്രി സഹായം വേണമെങ്കിൽ കാഞ്ഞിരപ്പള്ളിയിലോ,
പെൻകുന്നത്തോ  പോകുന്ന ഒരു അവസ്ഥയാണുള്ളത്.ഇതിനു ഒരു മാറ്റം ഉണ്ടാകണം. എല്ല സജ്ജീകരണത്തോടെയുള്ള
ഒരു അശുപത്രി ഇവിടെ തുടങ്ങാൻ എൻ ഡി എ ക്ക്  കഴിയുമെന്നും എം പി സെൻ പറഞ്ഞു,എൻ ഡി എ
നേതാക്കളായ കെ എം  ശ്രീകാന്ത്,അഡ്വ.  കെ.പി  സനൽ,
എം ആർ ഉല്ലാസ്,വി സി  അജി, കെ ബി  മധു, രാജു കാലായിൽ ,
മനു പളളിക്കത്തോട്,  ജയപ്രകാശ് തോമ്പിയിൽ, വി.വി വാസപ്പൻ, ജിജിമോൻ പി കെ,അഡ്വ. പി.രാജേഷ് കുമാർ,
രവിന്ദ്രൻ കെ വി ,  മണ്ഡലം പ്രസിഡന്റ്  മധു സുരേഷ് പെരുന്നു തുടങ്ങിവർ പങ്കെടുത്തു.