Thursday, May 9, 2024
keralaNewspolitics

ജനങ്ങളുടെ നികുതിപ്പണം മുടിപ്പിച്ചിട്ടല്ല എം.പി കസേരയില്‍ ഇരിക്കുന്നത്, ആ സര്‍ക്കസ് എന്റെ പേരില്‍ വേണ്ട; സുരേഷ് ഗോപി

ചാനല്‍ ചര്‍ച്ചയില്‍ സുരേഷ് ഗോപി എം.പി ക്കെതിരെ അപഖ്യാതി പറഞ്ഞപ്പോള്‍, ആശുപത്രി കിടക്കയില്‍ നിന്നും ചര്‍ച്ചയിലേക്ക് വിളിച്ച് താരത്തിന്റെ ഇടിവെട്ട് മറുപടി. നോമിനേറ്റഡ് എം.പി എന്നാല്‍ എന്തെന്ന് വ്യക്തമായ ധാരണയുള്ള പന്തളം സുധാകരന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. നേമത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ജനങ്ങളുടെ നികുതിപ്പണം മുടിപ്പിക്കുകയാണ്. അതാണ് ചര്‍ച്ചയില്‍ വരേണ്ടത്.എം.എല്‍.എ സ്ഥാനം രാജിവെച്ച് ലോക്‌സഭയിലേക്ക് മത്സരിച്ചു. വീണ്ടും എം.പി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സത്തിക്കുന്നു. എം.പി എന്ന നിലയില്‍ തന്റെ അക്കൗണ്ടിലേക്ക് വരുന്ന മുഴുവന്‍ പ്രതിഫലവും പാവങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുകയാണെന്നും, വേണമെങ്കില്‍ അക്കൗണ്ട് ഡീറ്റെയില്‍സ് പരസ്യപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയെ വഴിതിരിച്ചു കൊണ്ടുപോകാനുള്ള അവതാരകന്റെ ശ്രമത്തെ പരാജയപ്പെടുത്തി, ആ സര്‍ക്കസ് തന്റെ പേരില്‍ വേണ്ടെന്നും സുരേഷ് ഗോപി മറുപടി നല്‍കി .