Friday, May 17, 2024
keralaNews

പുണ്യം പൂങ്കാവനം സന്ദേശ തീര്‍ത്ഥയാത്ര നാളെ ആരംഭിക്കും.

ശബരിമലയില്‍ തുടങ്ങി രാജ്യമെമ്പാടും പ്രാവര്‍ത്തികമാക്കിയ പുണ്യം പൂങ്കാവനം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ പുണ്യം പൂങ്കാവനം സന്ദേശ തീര്‍ത്ഥയാത്ര നടത്തുന്നു. എല്ലാ ക്ഷേത്രങ്ങളും, ആരാധനാലയങ്ങളും പുണ്യം പൂങ്കാവനം കേന്ദ്രമാക്കി മാലിന്യ മുക്തമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു വായുവും, ഭൂമിയും, ജല സ്രോതസുകളും ശുദ്ധമായി സംരക്ഷിക്കുന്നതാണ് പുണ്യം പൂങ്കാവനം കേന്ദ്രം ആകുന്നതിലൂടെ ലക്ഷ്യമിടുന്നത്.കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന തീര്‍ഥയാത്ര നാളെ (5/12/2020) രാവിലെ 10 മണിക്ക് കോട്ടയം തിരുനക്കര അമ്പലത്തില്‍ എത്തിച്ചേരും.

തുടര്‍ന്ന് കടയനിക്കാട് ശ്രീഭഗവതി ക്ഷേത്രത്തില്‍ എത്തി സ്വീകരണം ഏറ്റുവാങ്ങുന്നതും തുടര്‍ന്ന് ഉച്ചക്ക് 2.45 മണിക്ക് എരുമേലി അസ്സെപ്ഷന്‍ ഫറോനാ ചര്‍ച്ചില്‍ എത്തിച്ചേരുന്നതും അവിടുത്തെ സ്വീകരണത്തിന് ശേഷം എരുമേലി വാവര്‍ പള്ളിയില്‍ എത്തുന്ന പുണ്യം പൂങ്കാവനം തീര്‍ത്ഥ യാത്രക്ക് പള്ളി ജമാ അത് ന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നതും തുടര്‍ന്ന് 3.00 മണിക്ക് ശ്രീ അയ്യപ്പന്‍ കുടി കൊള്ളുന്ന എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രങ്ങണത്തില്‍ എത്തും. സ്വീകരണ സമ്മേളനം നടക്കും. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും പുണ്യം പൂങ്കാവനം കേന്ദ്രങ്ങള്‍ ആകുന്നതിന്റെ ഭാഗമായി ക്ഷേത്രങ്ങണങ്ങളില്‍ പൂന്തോട്ടം നിര്‍മ്മിക്കുന്നതിലേക്കു പുണ്യം പൂങ്കാവനം തീര്‍ത്ഥ യാത്ര അംഗങ്ങള്‍ പ്രതീകാത്മകമായി ഫല പുഷ്പ ചെടികള്‍ കൈമാറുന്നതും,ക്ഷേത്ര ഭാരവാഹികള്‍ ഏറ്റുവാങ്ങി ക്ഷേത്രങ്ങനത്തില്‍ നട്ടു പിടിപ്പിക്കുന്നതുമാണ്.തുടര്‍ന്ന് 4.00 മണിക്ക് ‘പുണ്യം പൂങ്കാവനം സന്ദേശ തീര്‍ത്ഥ യാത്ര ‘നിലക്കല്‍, പമ്പ എന്നീ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം സന്നിധാനത്തു എത്തി ദേവസ്വം ബോര്‍ഡ് അനുവദിച്ചു തന്ന സ്ഥലത്തു 150 ഫല പുഷ്പ ചെടികള്‍ നട്ടു പൂന്തോട്ടം നിര്‍മ്മിക്കുന്നതുമാണ്.പുണ്യം പൂങ്കാവനം കോര്‍ഡിനേറ്റര്‍മാരായ റിട്ടേ.ഡിവൈഎസ്പി ജി. അശോക് കുമാര്‍,സബ് ഇന്‍സ്‌പെക്ടര്‍ ഷിബു എംഎസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും .