Sunday, April 28, 2024
keralaNews

തൊടുപുഴയില്‍ മൃഗഡോക്ടറെ കടിച്ച വളര്‍ത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

കോട്ടയം: തൊടുപുഴയില്‍ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗാശുപത്രയിലെ വെറ്റിനറി സര്‍ജന്‍ ജെയ്‌സണ്‍ ജോര്‍ജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് കടിയേല്‍ക്കുന്നത്. ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു. ഈ മാസം 15 നാണ് കടിയേല്‍ക്കുന്നത്. ഇന്നലെ നായ ചത്തു. ഇന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ ജഡ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. ഡോക്ടറും നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്‌സിന്‍ സ്വീകരിക്കാന്‍ ആരംഭിച്ചു.