Saturday, April 27, 2024
keralaNews

ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു ;പി ജെ ജോസഫ്.

ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്.ന്യായമായ വിധി സര്‍ക്കാര്‍ നടപ്പാക്കണം. ഓരോ സമുദായങ്ങള്‍ പറയുന്ന പോലെയല്ല കാര്യങ്ങള്‍ നടപ്പാക്കേണ്ടത്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് വിധി പ്രഖ്യാപിച്ചതെന്നും. പിന്നോക്കാവസ്ഥയെ പറ്റി കൂടുതല്‍ പഠനം പിന്നീട് നടത്താമെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.