Tuesday, May 7, 2024
keralaNewsObituary

കണ്ണൂരില്‍ കവുങ്ങ് വീണ് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ പാണപ്പുഴയില്‍ കവുങ്ങ് വീണ് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. ആലക്കാട് അബ്ദുള്‍ നാസറിന്റെ മകന്‍ മുഹമ്മദ് ജുബൈറാണ് മരിച്ചത്. ഏര്യം വിദ്യാമിത്രം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ജുബൈര്‍. വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.