Monday, April 29, 2024
indiaNews

ന്യൂഡല്‍ഹിയില്‍ തീപിടിത്തം ഏഴു പേര്‍ മരിച്ചു.

ന്യൂഡല്‍ഹി :ഗോകുല്‍പുരിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ മരിച്ചു. 60 കുടിലുകള്‍ കത്തി നശിച്ചു. ഇന്നലെ രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്തെത്തിയ ഡല്‍ഹി അഗ്‌നിശമനസേനാ ഉദ്യാഗസ്ഥര്‍ പുലര്‍ച്ചെ നാലോടെ തീ നിയന്ത്രണവിധേയമാക്കിയെന്ന് പൊലീസ് അറിയിച്ചു.

‘പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായ വിവരം അറിഞ്ഞത്. അപ്പോള്‍ തന്നെ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തീ നിയന്ത്രണവിധേയമാക്കുകയും ഏഴു മൃതദേഹങ്ങള്‍ അവിടെനിന്നും കണ്ടെടുക്കുകയും ചെയ്തു’ അഗ്‌നിശമനസേന അറിയിച്ചു.