Monday, May 6, 2024
indiaNewsObituary

ലഡാക്കില്‍ സൈനിക വാഹനം അപകടത്തില്‍പെട്ട് 9 സൈനികര്‍ മരിച്ചു

ദില്ലി: ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കില്‍ വീണുണ്ടായ അപകടത്തില്‍ 9 സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ലേഹിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പെട്ടത്. അല്‍പ്പസമയം മുമ്പാണ് സൈന്യം അപകടം സ്ഥിരീകരിച്ചത്. നിരവധി സൈനികരുമായി പോയ വാഹനമാണ് അപകടത്തില്‍ പെട്ടത്. ലേഹിയിലേക്ക് പോയ വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ലേഹിയിലെ ക്യാരിയില്‍ നിന്ന് ഏഴുകിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 9പേര്‍ മരിച്ചു. പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് സൈനികര്‍ പറയുന്നു.