Saturday, May 4, 2024
AgriculturekeralaNews

നെറ്റിയില്‍ മില്‍മയുടെ ലോഗോയുമായി പശുക്കുട്ടി; വയനാട് ജോസഫ് തോമസിന്റെ ഫാമിലെ പശുക്കുട്ടി കൗതുകമാവുന്നു

നെറ്റിയില്‍ മില്‍മയുടെ ലോഗോയുമായി ജനിച്ച പശുക്കുട്ടി കൗതുകമാവുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയാണ് തലയില്‍ മില്‍മയുടെ ചിഹ്നവുമായി ജനിച്ചത്. ജനിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയില്‍ പ്പെട്ടത്. പശു ഫാം നടത്തുന്ന വ്യക്തിയാണ് ജോസഫ്. തലയില്‍ മില്‍മയുടെ ലോ?ഗോയുള്ളതിനാല്‍ കൊണ്ട് മില്‍മ എന്നുതന്നെ പശുക്കുട്ടിക്ക് പേര് നല്‍കി. ചുവന്ന നിറത്തിലുള്ള പശുക്കുട്ടിയുടെ നെറ്റിയില്‍ മില്‍മയുടെ ഔദ്യോഗിക ചിഹ്നം വെള്ളനിറത്തില്‍ കാണാം. മില്‍മയുടെ യഥാര്‍ത്ഥ ബ്രാന്‍ഡ് അംബാസിഡാറായി ഒരു പശുക്കുട്ടി എന്നാണ് സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയരുന്നത്.