Thursday, May 2, 2024
keralaNews

ഈരാറ്റുപേട്ടയില്‍ കോണ്‍ക്രീറ്റ് കെട്ടിടം ഇടിഞ്ഞുവിണു.

കോട്ടയം ഈരാറ്റുപേട്ടയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ഗ്രീറ്റ് തകര്‍ന്ന് വീണ് അപകടം. അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഒരാള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ചെമ്മലമറ്റം പള്ളിയുടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റാണ് ഇടിഞ്ഞുവീണത്. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.