Wednesday, May 15, 2024
keralaNews

14 സീറ്റില്‍ ഉറച്ച് കേരളാ കോണ്‍ഗ്രസ് എം, റാന്നി,കുട്ടനാട്, മത്സരിക്കും.

എല്‍ഡിഎഫില്‍ ജയസാധ്യതയുള്ള സീറ്റുകള്‍ ചോദിക്കാനുറച്ച് കേരളാ കോണ്‍ഗ്രസ് എം.14 സീറ്റില്‍ അധികം വിട്ടുവീഴ്ച്ചയുണ്ടാവില്ല. ഏഴ് ജില്ലകളിലായി പാര്‍ട്ടി മത്സരിക്കുമെന്ന് ജോസ് വ്യക്തമാക്കുന്നത്. ജോസഫിനെയും മാണി സി കാപ്പനെയും ശക്തമായി നേരിടാനുള്ള ഒരുക്കമാണ് ജോസ് നടത്തുന്നത്. ഇവര്‍ രണ്ട് പേരും ദുര്‍ബലമായാല്‍ കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്ത് ശക്തമാകും.അത് കൂടുതല്‍ വിലപേശലിന് കരുത്ത് പകരും.ഇടതുമുന്നണിയില്‍ ഏഴ് ജില്ലകളിലായിട്ട് മത്സരിക്കാനാണ്് ജോസ് പക്ഷത്തിന്റെ പ്ലാന്‍. കോട്ടയത്ത് ആറ് സീറ്റുകളാണ് ചോദിക്കാന്‍ ഒരുങ്ങുന്നത്്. അതിന് പുറമേ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മത്സരിക്കും. എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും സീറ്റുകള്‍ വേണമെന്നാണ് ജോസിന്റെയും പാര്‍ട്ടിയുടെയും നിലപാട്. കേരളാ കോണ്‍ഗ്രസ് എം തങ്ങളുടെ പാര്‍ട്ടി വിപുലീകരിക്കാന്‍ കൂടിയുള്ള പദ്ധതികളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സിപിഎം ചില സീറ്റുകളില്‍ വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായേക്കും.
കേരളാ കോണ്‍ഗ്രസ് 14 സീറ്റുകളില്‍ മത്സരിക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് ചേരുന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഈ തീരുമാനമുണ്ടാകും. റാന്നി, കുട്ടനാട് സീറ്റുകള്‍ മ്ത്സരിക്കാനാണ് താല്‍പര്യം. എന്‍സിപിയുടെ കൈയ്യിലുള്ള സീറ്റാണ് കുട്ടനാട്. ഇവിടെ ഇനിയൊരു പ്രശ്നത്തിന് സിപിഎം വഴിവെച്ച് കൊടുക്കാന്‍ സാധ്യതയില്ല. പാലാ സീറ്റ് നേരത്തെ തന്നെ ജോസിന് കൊടുക്കാമെന്ന് സിപിഎം ഏറ്റിരുന്നു. ഇനി കുട്ടനാടും കൂടി കൊടുത്താല്‍ അതോടെ എന്‍സിപി മൊത്തമായി എല്‍ഡിഎഫിലേക്ക് പോകും റാന്നിയില്‍ രാജു എബ്രഹാമിനെ മാറ്റാനായിട്ടാണ് ജോസിന്റെ ശ്രമം. റാന്നിയില്‍ എന്തായാലും മത്സരിക്കണമെന്നാണ് നിലപാട്. റാന്നിയില്‍ സ്റ്റീഫന്‍ ജോര്‍ജിനെ മ്ത്സരിപ്പിക്കാനാണ് ജോസിന്റെ ശ്രമം. സ്റ്റീഫന്‍ മത്സരിച്ചില്ലെങ്കില്‍ പകരം പൊതുസ്വതന്ത്രനെ മത്സരിപ്പിച്ചേക്കും.അതേസമയം കുട്ടനാട് കിട്ടിയാല്‍ ബിനു ഐസക്ക് രാജുവായിരിക്കും മത്സരിക്കുക. ജില്ലാ പഞ്ചായത്ത് ചമ്പക്കുളം ഡിവിഷന്‍ അംഗമാണ് ബിനു ഐസക് രാജു.