Friday, May 17, 2024
indiaNews

‘നിവാര്‍’ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കനത്ത ജാഗ്രതയില്‍ തമിഴ്നാട്

 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം കരയില്‍ കടക്കും. അടുത്ത ആറ് മണിക്കൂര്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കും പിന്നീട് വടക്കുപടിഞ്ഞാറന്‍ ഭാഗത്തേക്കും നീങ്ങാന്‍ സാധ്യതയുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളില്‍ നിവാര്‍ ചുഴലിക്കാറ്റ് വളരെ ശക്തമായ ചുഴലി കൊടുങ്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിവാര്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ഇന്ന് വൈകിട്ട് കാരക്കലിനും മാമല്ലപുരത്തിനും ഇടയില്‍ തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ കടക്കുമെന്നാണു കാലാവസ്ഥ വകുപ്പ് പറയുന്നത്. ചുഴലിക്കാറ്റ് 145 കിലോമീറ്റര്‍ വേഗത കൈവരിക്കും.