Tuesday, May 14, 2024
indiaNews

സുലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.

കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. വിലാപയാത്രയായി സുലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ച മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. ഏഴരയോടെ ഡല്‍ഹിയിലെത്തും. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കും.ഡല്‍ഹിയിലും പൊതുദര്‍ശനമുണ്ടാകും. ബന്ധുക്കള്‍ തിരിച്ചറിഞ്ഞശേഷമാകും മൃതദേഹങ്ങള്‍ വിട്ടുനല്‍കുക. ഇതിനായി മരിച്ചവരുടെ അടുത്തബന്ധുക്കളെ ഡല്‍ഹിയിലെത്തിക്കും. രാവിലെ ഊട്ടി വെല്ലിങ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുവെച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മറ്റ് സൈനിക ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണാധികാരികള്‍ എന്നിവര്‍ പങ്കെടുത്തു. അതിനിടെ അപകടത്തില്‍ പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിനെ വിദഗ്ധ ചികില്‍സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റി.