Tuesday, April 30, 2024
keralaNewspolitics

നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം.

ഡോളര്‍കടത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതീകാത്മക സഭ നടത്താന്‍ പ്രതിപക്ഷം. നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ പ്രതീകാത്മകമായി നോട്ടീസ് അവതരിപ്പിക്കും. അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പക്കാന്‍ പി ടി തോമസാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ അതവരണത്തിന് അനുമതി സ്പീക്കര്‍ നിഷേധിച്ചു. കേസ് കോടതിയുടെ പരിഗണനയിലാണെന്നും അനുമതില്‍ നല്‍കില്ലെന്നുമായിരുന്നു സ്പീക്കര്‍ സഭയില്‍ അറിയിച്ചത്.കോടതിയുടെ പരിഗണനയില്‍ ഉള്ള പല വിഷയങ്ങളിലും നേരത്തെ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് എതിരായ മൊഴി നിര്‍ണ്ണായകമാണ്. ഇത് സഭയില്‍ അല്ലെങ്കില്‍ മറ്റെവിടെയാണ് ചര്‍ച്ച ചെയ്യുക. മുഖ്യമന്ത്രി തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് തെളിയിക്കാന്‍ ഉള്ള അവസരമാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ ചട്ട വിരുദ്ധമായ നോട്ടീസാണ് പ്രതിപക്ഷം നല്‍കിയതെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ഡോളര്‍ രാജ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ ബഹളം. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.