Wednesday, May 8, 2024
indiaNews

നിതിന്‍ അഗര്‍വാള്‍ ബിഎസ്എഫിന്റെ പുതിയ ഡയറക്ടര്‍ ജനറല്‍

ന്യൂഡല്‍ഹി : അതിര്‍ത്തി രക്ഷാസേനയുടെ പുതിയ ഡയറക്ടര്‍ ജനറലായി നിതിന്‍ അഗര്‍വാള്‍. കേരള കേഡറിലെ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. 2026 ജൂലൈ 31 വരെ ചുമതലയില്‍ തുടരും. നിലവില്‍ സിആര്‍പിഎഫ് ആസ്ഥാനത്ത് ഓപ്പറേഷന്‍സ് അഡീഷണല്‍ ഡിജി ആയി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. 2022 ഡിസംബറില്‍ പങ്കജ് കുമാര്‍ സിംഗ് വിരമിച്ച ഒഴിവിലേക്കാണ് നിതിന്‍ അഗര്‍വാളിന്റെ നിയമനം. പങ്കജ് കുമാറിന്റെ വിരമിക്കലിന് പിന്നാലെ സിആര്‍പിഎഫ് ഡിജി സുജോയ് ലാല്‍ താസന്‍ അധിക ചുമതല വഹിച്ചുവരികയായിരുന്നു. ഡല്‍ഹിയില്‍ ബിഎസ്എഫും ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡും തമ്മിലുള്ള ദ്വിദിന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കേയാണ് അഗര്‍വാളിന്റെ നിയമനം.