Saturday, May 4, 2024
keralaNews

നികുതി വെട്ടിപ്പ് കേസ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം നഗരസഭയിലെ (Thiruvannathapuram corporation) നികുതി വെട്ടിപ്പ് (Tax evasion) കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫീസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പൊലീസ് (sreekaryam) അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്നു ബിജു.

ബിജുവിനെ കല്ലറയില്‍ നിന്നാണ് ഇന്നലെ രാത്രി ശ്രീകാര്യം പൊലീസ് പിടികൂടിയത്. നികുതി തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ കോര്‍പറേഷന്‍ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളില്‍ 32 ലക്ഷത്തിലേറെ രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയിരുന്നു. സോണല്‍ ഓഫീസുകളില്‍ പൊതുജനങ്ങളടയ്ക്കുന്ന കരം കോര്‍പറേഷന്‍ അക്കൗണ്ടിലേക്ക് അടക്കാതെ ക്രമക്കേട് നടത്തുകയായിരുന്നു. കേസില്‍ സൂപ്രണ്ട് ശാന്തി അടക്കമുള്ളവരെ പിടികൂടാനുണ്ട്