Friday, May 17, 2024
HealthkeralaLocal NewsNews

മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയില്‍ ഒ.പി ബുക്കിംഗിന് വാട്ട്‌സ് ആപ്പ് സൗകര്യവും

കാഞ്ഞിരപ്പളളി: മേരീക്വീന്‍സ് മിഷന്‍ ആശുപത്രിയിലെ ഒ. പി വിഭാഗത്തില്‍ ഡോക്ടറെ കാണുന്നതിന് ഇനി മുതല്‍ വാട്‌സ് ആപ്പ് വഴിയുള്ള മുന്‍കൂര്‍ ബുക്കിംഗ് സൗകര്യവും ഉപയോഗപ്പെടുത്താവുന്നതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ സൗകര്യം ഉപയോഗിക്കുവാന്‍ നിങ്ങളുടെ ഒ.പി രജിസ്ട്രേഷന്‍ നമ്പര്‍, കാണേണ്ട ഡോക്ടറുടെ പേര്, ചികിത്സ വിഭാഗം എന്നിവ 9495225974 എന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് മെസ്സേജ് ആയി അയക്കുക. (ശ്രദ്ധിക്കുക: ഈ നമ്പറില്‍ കോള്‍ സേവനം ലഭ്യമല്ല).


04828 201300, 201400, 8281262626 എന്നീ നമ്പറുകളില്‍ ലഭ്യമായിരുന്ന ഫോണ്‍ ബുക്കിംഗ് സൗകര്യം തുടര്‍ന്നും ലഭ്യമാണ്. ഒപ്പം വീഡിയോ, ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യവും, ആശുപത്രിയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ നഴ്സിംഗ്, ലാബ്, ഫിസിയോ തെറാപ്പി ഉള്‍പ്പെടുന്ന ഹോം കെയര്‍ സേവനവും ലഭ്യമാണ്.