Monday, May 6, 2024
indiaNews

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കും അവസരം

നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടികളെ പ്രവേശന പരീക്ഷക്ക് അനുവദിക്കാത്തത് ലിംഗ വിവേചനമാണെന്ന് കോടതി വിലയിരുത്തി. സെപ്റ്റംബര്‍ അഞ്ചിനാണ് എന്‍ഡിഎ പ്രവേശന പരീക്ഷ നടക്കുക. പരീക്ഷയ്ക്ക് അവസരം നല്‍കാത്തത് മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്.