Wednesday, May 15, 2024
keralaNews

‘ഹരിത’യെ പിന്തുണച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റികള്‍ അയച്ച കത്ത് പിന്‍വലിപ്പിക്കാന്‍ നീക്കം.

‘ഹരിത’യെ പിന്തുണച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റികള്‍ അയച്ച കത്ത് പിന്‍വലിപ്പിക്കാന്‍ നീക്കം.നിലപാട് തിരുത്തണമെന്ന് ലീഗ് നേതൃത്വം ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടു. 11 ജില്ലാ കമ്മിറ്റികളാണ് ‘ഹരിത’യെ പിന്തുണച്ച് കത്ത് നല്‍കിയത്. എന്നാല്‍, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.െക. നവാസിനെ പുറത്താക്കാന്‍ 11 ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടെന്ന പേരില്‍ പ്രചരിക്കുന്ന കത്തുകള്‍ വ്യാജമെന്ന് സംസ്ഥാന പ്രസിഡന്റും ഏഴു ജില്ലാ കമ്മിറ്റികളും വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. മലപ്പുറം, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, തൃശൂര്‍ കമ്മിറ്റികളാണ് രംഗത്തുവന്നത്.