Tuesday, May 14, 2024
keralaNews

നാഗ്പൂരില്‍ രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച് ഐ വി ബാധിച്ചു

മുംബൈ: നാഗ്പൂരില്‍ രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച് ഐ വി ബാധിച്ചതായി പരാതി. ഇതില്‍ ഒരു കുട്ടി മരിച്ചു.തലസീമിയ ബാധിതരായ കുട്ടികളിലാണ് രക്തം സ്വീകരിച്ച ശേഷം എച്ച് ഐ വി സ്ഥിരീകരിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.ഒരേ രക്തബാങ്കില്‍ നിന്നാണോ ഈ നാല് കുട്ടികളും രക്തം സ്വീകരിച്ചത് എന്ന് അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ രക്ത ബാങ്ക് പ്രവര്‍ത്തനമെന്നും പരിശോധിക്കും