Wednesday, May 22, 2024
keralaNews

സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെല്‍സ്യസിന് മുകളില്‍

സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെല്‍സ്യസിന് മുകളിലേക്ക് ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്നതാപനില പാലക്കാടാണ് രേഖപ്പെടുത്തിയത് , 37.6 ഡിഗ്രിസെല്‍സ്യസ്. കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലും പകല്‍ചൂട് 37 ലേക്ക് ഉയര്‍ന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം കൊല്ലം തൃശൂര്‍ ജില്ലകളിലും ചൂട് 35 ന് മുകളിലാണ്.മേഘാവരണം ഉള്ളതിനാല്‍ ഈര്‍പ്പവും ചൂടും കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. ഉച്ചതിരിഞ്ഞ് മിക്ക ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുന്നുണ്ട്. വരുന്ന അഞ്ചു ദിവസം കൂടി കേരളത്തില്‍ മഴ തുടരുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.