Sunday, May 5, 2024
keralaNews

നവജാത ശിശുവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മലപ്പുറം : നവജാത ശിശുവിനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരൂര്‍ കന്മനം ചീനക്കലിലാണ് സംഭവം. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കല്‍പ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.പ്രദേശവാസിയായ അലവികുട്ടി എന്ന വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. ഇന്ന് രാവിലെയാണ് സ്ഥല ഉടമയും നാട്ടുകാരും മൃതദേഹം കാണുന്നത്. മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പ്രദേശത്തെ മാലിന്യകുഴിയില്‍ ഉപേക്ഷിച്ചിരുന്ന മൃതദേഹം തെരുവുനായ്കള്‍ കടിച്ച് കീറിയിരുന്നു. താനൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കല്‍പ്പകഞ്ചേരി പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.