Thursday, April 25, 2024
indiaNews

കേന്ദ്രസര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനരേഖയാക്കുന്നു.

ന്യൂഡല്‍ഹി :ഡ്രൈവിങ് ലൈസന്‍സ്, വിവാഹ റജിസ്‌ട്രേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, പാസ്‌പോര്‍ട്ട് അടക്കമുള്ളവയ്ക്കായി ജനനത്തീയതിയും ജനിച്ച സ്ഥലവും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാനരേഖയാക്കുന്നു. ഇതടക്കം 1969ലെ ജനനമരണ റജിസ്‌ട്രേഷന്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്താനുള്ള ബില്‍ ഡിസംബര്‍ 7ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വന്നേക്കും. ഭേദഗതി സംബന്ധിച്ചു കഴിഞ്ഞ വര്‍ഷം പൊതുജനാഭിപ്രായം തേടിയിരുന്നു.