Sunday, April 28, 2024
EntertainmentkeralaNews

നടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി

നടി ദുര്‍ഗ കൃഷ്ണ വിവാഹിതയായി. യുവനിര്‍മാതാവ് അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. ഗുരുവായൂര്‍വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ പങ്കെടുത്തു. സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ കൊച്ചിയില്‍ വച്ച് നടക്കും. ഇരുവരുടേതും പ്രണയവിവാഹമാണ്.

കഴിഞ്ഞ നാല് വര്‍ഷം നീണ്ടുനിന്ന പ്രണയജീവിതമായിരുന്നു അര്‍ജുന്റെയും ദുര്‍ഗയുടെയും. വിവാഹശേഷവും തുടര്‍ന്ന് അഭിനയിക്കുമെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തി. വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുര്‍ഗ്ഗ കൃഷ്ണ. മോഹന്‍ലാല്‍ ചിത്രം റാം ആണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്.