Friday, May 3, 2024
EntertainmentindiaNewsObituary

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

കൊച്ചി സിഐഡി മൂസ വര്‍ണപ്പകിട്ട് തുടങ്ങിയ സിനിമകളിലെ വില്ലന്‍ വേഷങ്ങളിലുടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യമെന്ന് വിവിധമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം. ബാദുഷയാണ് മരണവിവരം പങ്കുവച്ചത്. നടന്‍ ദിലീപ് ഫെയ്‌സ്ബുക്കിലൂടെ ആദരാഞ്ജലി അര്‍പ്പിച്ചു. ദ് കിങ്, ഗാന്ധര്‍വം, ഡ്രീംസ്, ഇവന്‍ മര്യാദരാമന്‍ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. നിരവധി തമിഴ്, കന്നട ചിത്രങ്ങളിലും വേഷമിട്ടു.