Thursday, May 16, 2024
indiaNewspolitics

മണിപ്പൂരില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബിജെപിയില്‍ ചേര്‍ന്നു

മണിപ്പൂരില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജാം ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന് സിങ്ങ് അംഗത്വം നല്കി. സംസ്ഥാനത്ത് അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിലെ പ്രധാന നേതാവ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

കഴിഞ്ഞമാസമായിരുന്നു ഗോവിന്ദാസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മന്ത്രിയും ആറു തവണ ബിഷ്ണുപുര്‍ മണ്ഡലത്തിലെ എംഎല്‍എയും ആയിരുന്നു ഗോവിന്ദാസ്. നിയമസഭയില്‍ കോണ്‍ഗ്രസിന്റെ ചീഫ് വിപ്പ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.