Friday, May 17, 2024
keralaNews

കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചു

അമ്മയറിയാതെ ദത്ത് നല്‍കിയ കേസില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചു. കുഞ്ഞ് കഴിയുന്ന പാളയത്തെ നിര്‍മല ശിശുഭവനിലെത്തിയാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിട്ട്യൂട്ടിലെ ജീവനക്കാര്‍ സാംപിള്‍ ശേഖരിച്ചത്. അനുപമയുടെയും പങ്കാളിയുടേയും സാംപിള്‍ ശേഖരിക്കുന്നതില്‍ തീരുമാനമായില്ല. ഇരുവര്‍ക്കും അറിയിപ്പ് ലഭിച്ചില്ല. ഡിഎന്‍എ പരിശോധനയില്‍ തിരിമറിക്ക് സാധ്യതയെന്ന് അനുപമ പ്രതികരിച്ചു. തന്റേയും പങ്കാളിയുടേയും കുഞ്ഞിന്റേയും ഡിഎന്‍എ പരിശോധന ഒരുമിച്ച് നടത്തണം. പരിശോധനയ്ക്ക് മുന്‍പ് കുട്ടിയെ കാണിക്കണമെന്നും അനുപമ ആവശ്യപ്പെട്ടു.