Wednesday, May 8, 2024
EntertainmentindiaNews

നടന്‍ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്.

നടന്‍ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. എനിമി എന്ന പുതിയ ചലച്ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നടന്‍ വിശാലും രംഗത്തില്‍ ആര്യയ്ക്കൊപ്പം അഭിനയിച്ചിരുന്നു. ഹൈദരാബാദിലാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചത്.ഡ്യൂപ്പില്ലാതെയാണ് ആര്യ സംഘട്ടന രംഗത്തില്‍ അഭിനയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം ലൊക്കേഷനില്‍ തിരിച്ചെത്തിയ താരം ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു.നിലവില്‍ ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ സിനിമയുടെ രണ്ടാം ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ആനന്ദ് ശങ്കര്‍ ആണ് എനിമി സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. മൃണാളിനി രവി നായികയാകുന്ന ചിത്രത്തില്‍ പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.