Thursday, May 16, 2024
keralaNews

തൊടുപുഴയിലെ നന്മയുടെ നിറകുടമാണ് ഈ വാട്‌സ്ആപ് കൂട്ടായ്മ

തൊടുപുഴ കേന്ദ്രമായി 250 – ഓളം വെല്‍ഡിങ് തൊഴിലാളികള്‍ ചേര്‍ന്ന്  കേരള അയണ്‍ എഞ്ചിനീയറിങ്ങ് ആന്റ് ഫാബ്രിക്കേറ്റേഴ്സ്  (KIEFA) എന്ന പേരില്‍ ഒരു വാട്‌സാപ്പ് കൂട്ടായ്മക്ക് രൂപം കൊടുത്തിരിക്കുകയാണ്.

കേരളത്തില്‍ ഏകദേശം മൂന്നര ലക്ഷത്തില്‍പ്പരം ആളുകളാണ് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. വളരെയധികം അപകടകരമായ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക്  നാളിതുവരെ സര്‍ക്കാരില്‍ നിന്നോ മറ്റേതെങ്കിലും സംഘടനകളില്‍ നിന്നോ യാതൊരുവിധ സഹായങ്ങളും ഉണ്ടായിട്ടില്ല . അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡിന്റെ പശ്ചാത്തലത്തില്‍
ഈ സാഹചര്യങ്ങള്‍ സ്വയം മനസിലാക്കിക്കൊണ്ട്, അന്നന്നത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന കിഫ ഗ്രൂപ്പിലെ തൊഴിലാളികള്‍ ചേര്‍ന്ന്  നന്മയുടെ നിറകുടമായ് ഈ കൂട്ടായ്മയെ ഇതിനോടകം മാറ്റിയിരിക്കുകയാണ് .

അവനവന്റെ അധ്വാനത്തില്‍ നിന്നും കിട്ടുന്ന തുച്ഛമായ തുകയില്‍നിന്നും സ്വരുക്കൂട്ടിയ തുകകള്‍ ആതുര സേവന മേഖലകളില്‍ സഹായമായെത്തിക്കാന്‍ ഇതിനോടകം ഈ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി വെല്‍ഡിങ് ജോലിക്കിടയില്‍ തൊടുപുഴ പുതുപ്പെരിയാരം എന്ന സ്ഥലത്തു വെച്ച് വൈദ്യുത ആഘാതമേറ്റ് അകാലത്തില്‍ മരണപ്പെട്ട റെമ്മീസ് എന്ന യുവാവിന്റെ കുടുംബ സഹായ ഫണ്ടായി സ്വരൂപിക്കപ്പെട്ട 45,000 രൂപയുടെ ചെക്ക് കിഫായുടെ പ്രസിഡന്റെ

രതീഷ്, സെക്രട്ടറി നസീബ്, ജോയിന്റ് സെക്രട്ടറി സതീഷ് കേശവന്‍, രതീഷ് തുടങ്ങിയവര്‍ ചേര്‍ന്ന്  റെമ്മീസിന്റെ കുടുബാംഗങ്ങള്‍ക്ക് കൈമാറുന്നു.