Sunday, May 5, 2024
keralaNews

കോടികളുടെ പ്രലോഭനത്തില്‍ വീഴാതെ നീതിക്കായി നിലകൊണ്ട രാജുവിന്റെ അക്കൗണ്ടിലേക്ക് സ്നേഹ സംഭാവന ഒഴുകുന്നു…

വര്‍ഷങ്ങള്‍ നീണ്ട നീതിക്കായുള്ള പോരാട്ടത്തില്‍ പലരും മൊഴി മാറ്റിയും കാലുമാറിയും പ്രതികള്‍ക്ക് ഒപ്പം നിലകൊണ്ടിട്ടും പിന്മാറാതെ മൊഴിയില്‍ ഉറച്ചുനിന്ന രാജുവിന് അഭിനന്ദന പ്രവാഹമാണ്.കോടികളുടെ വാഗ്ദാനം ഉണ്ടായിട്ടും സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട സമയത്ത് കന്യാസ്ത്രീകളുടെ കോണ്‍വെന്റില്‍ വൈദികരെ കണ്ടുവെന്ന മൊഴിയില്‍ രാജു ഉറച്ചുനിന്നതാണ് അഭയയ്ക്ക് നീതി ലഭിക്കാന്‍ കാരണമായത്.അഭയയെ കൊലപ്പെടുത്തിയെന്ന് കള്ളം പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചാല്‍ രണ്ടു ലക്ഷം രൂപയ്ക്കു പുറമേ വീടും നല്‍കാമെന്നായിരുന്നു പൊളിഞ്ഞുവീഴാറായ കൂരയില്‍ കഴിയുന്ന രാജുവിന് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ അന്നും ഇന്നും രണ്ടു സെന്റ് വീട്ടില്‍ ബുദ്ധിമുട്ടി കഴിയുമ്പോഴും മൊഴി മാറ്റാന്‍ രാജു തയ്യാറായില്ല. രാജുവിന്റെ സത്യസന്ധത മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ തന്നെ അക്കൗണ്ട് നമ്പറും പല മാധ്യമങ്ങളും പങ്കുവെച്ചിരുന്നു. ഇതോടെയാണ് സ്നേഹ സംഭാവനയായി വലിയ തുക എത്തിയിരിക്കുന്നത്.’എനിക്ക് കാശൊന്നും വേണ്ട ആ കുഞ്ഞിന് നീതി കിട്ടിയല്ലോ. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടല്ലോ. അതിന് കാരണക്കാരനായതിന്റെ സന്തോഷം മതി’- ഇതു തന്നെയാണ് രാജുവിന് ഇപ്പോഴും പറയാനുള്ളത്.