Friday, May 3, 2024
EntertainmentkeralaNews

ദൃശ്യം 2 സിനിമയുടെ പുതിയ ടീസര്‍ എത്തി, ഫെബ്രുവരി 19നാണ് ചിത്രം ആമസോണ്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 സിനിമയുടെ പുതിയ ടീസര്‍ എത്തി. ഫെബ്രുവരി 19നാണ് ചിത്രം ആമസോണ്‍ പ്രൈം വഴി റിലീസിനെത്തുന്നത്. ആദ്യഭാഗത്തില്‍ നിന്ന് ജോര്‍ജുകുട്ടിയും കുടുംബവും ഒരുപാട് വളര്‍ന്നിരിക്കുന്നുവെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിരുന്നു. കേബിള്‍ ഓപ്പറേറ്ററില്‍ നിന്ന് തിയറ്റര്‍ ഉടമയും പ്രൊഡ്യൂസറും ഒക്കെയായ ജോര്‍ജുകുട്ടിക്ക് നല്ല വീടും കാറുമൊക്കെയായി. ആദ്യഭാഗം പോലെ തന്നെ സംഘര്‍ഷഭരിതമാകും രണ്ടാം ഭാഗമെന്ന് തന്നെയാണ് ട്രെയിലര്‍ വ്യക്തമാക്കുന്നത്. പ്രേക്ഷകരെ മുള്‍മുനയിലിരുത്തുന്നതാകും ചിത്രമെന്നാണ് ട്രെയിലര്‍ കണ്ടവര്‍ പങ്കുവയ്ക്കുന്ന പ്രതീക്ഷ. ഒരു കോടി ആളുകളാണ് ട്രെയിലര്‍ കണ്ടുകഴിഞ്ഞത്. ഐഎംഡിബി സിനിമാ വെബ്‌സൈറ്റില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ദൃശ്യം2. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണത്തില്‍ ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍, ഗണേശ് കുമാര്‍, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് .