Thursday, May 9, 2024
keralaNews

നിറഞ്ഞുകുത്തിയൊലിച്ച് ചെറുതോണി പുഴ

നിറഞ്ഞുകുത്തിയൊലിച്ച് ചെറുതോണി പുഴ. ചെറിയ നീര്‍ച്ചാല്‍ മാത്രമായിരുന്ന പുഴയാണ് പൊടുന്നനെ ഇങ്ങനെയായത്. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 35 സെ.മി. ഉയര്‍ത്തിയതിന് പിന്നാലെയാണിത്. വെള്ളത്തിന്റെ വരവ് കാണാന്‍ നിരവധി ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. സെക്കന്റില്‍ ഒരു ലക്ഷം ലീറ്റര്‍ വെള്ളം ചെറുതോണി പുഴയിലേക്ക് ഒഴുക്കുന്നു. ഡാം തുറക്കുന്നത് മൂന്ന് വര്‍ഷത്തിന് ശേഷമാണ്. പെരിയാര്‍ തീരത്ത് ജാഗ്രത പ്രഖ്യാപിച്ചു. ഇടുക്കിയിലെ വെള്ളം ആലുവ, കാലടി മേഖലയിലെത്തുക നാലുമണിയോടെയാവും. 2018 നെ അപേക്ഷിച്ച് പത്തിലൊന്നു വെള്ളം മാത്രമാകും പുറത്തേക്കൊഴുക്കുക.