Monday, May 6, 2024
keralaNews

ദിലീപ് കൈമാറിയ ഫോണുകള്‍ അണ്‍ലോക് ചെയ്യാന്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശം.

ദിലീപ് കൈമാറിയ ഫോണുകള്‍ അണ്‍ലോക് ചെയ്യാന്‍ മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ദിലീപിന്റെ അഭിഭാഷകര്‍ പാറ്റേണുകള്‍ കൈമാറി.പാറ്റേണുകള്‍ കൈമാറന്‍ പ്രതികളോ അഭിഭാഷകരോ അഞ്ചുമണിക്കകം ഹാജരാകണമെന്ന് കോടതി പറഞ്ഞിരുന്നത്.ഫൊറന്‍സിക് പരിശോധന ഏത് ലാബിലെന്ന തീരുമാനം പിന്നീടുണ്ടാകും.ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫൊറന്‍സിക്ക് ലാബില്‍ പരിശോധനയ്ക്ക് അയക്കണണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എസ്.പി അപേക്ഷ നല്‍കി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ദിലീപിന്റെയും കൂട്ട്പ്രതികളുടെയും ഫോണുകള്‍ ആലുവ കോടതിയ്ക്ക് കൈമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകളില്‍ നിന്ന് തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.