Thursday, May 2, 2024
keralaNews

കടലാക്രമണം, കരിത്തുറ പള്ളി സന്ദര്‍ശിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

കരിത്തുറ പള്ളിയും, സെമിത്തേരിയും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും, ഐ. ആര്‍..ഇ പ്രതിനിധികളും സന്ദര്‍ശിച്ചു.

കടലാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. ഐ. ആര്‍ .ഇയുടെ പൊതു സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ എന്‍. കെ. പ്രേമചന്ദ്രന്‍ എം.പിയും , ചവറ ഐ .ആര്‍ .ഇ മേധാവി ആര്‍ .വി .വിശ്വനാഥനുമാണ് സന്ദര്‍ശിച്ചത്. കരിത്തുറ സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തിലെ ഇടവക വികാരി അഗസ്റ്റിന്‍ സേവ്യര്‍, അജപാലന സമിതി സെക്രട്ടറി ടി. ഇ. ജോസ്, കൈക്കാരന്‍ ജോസഫ് ബര്‍ണാഡ് തുടങ്ങിയവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.