Monday, May 6, 2024
keralaNews

ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്ച്ചത് അഭിഭാഷകന്റെ ഓഫിസില്‍ വച്ച് : ഫോറന്‍സിക് പരിശോധന ഫലം

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഫോണ്‍ രേഖകള്‍ മായ്ച്ചത് അഭിഭാഷകന്റെ ഓഫിസില്‍ വച്ചാണെന്ന് ഫോറന്‍സിക് പരിശോധയില്‍ കണ്ടെത്തി. കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണ് തെളിവുകള്‍ നീക്കം ചെയ്തതെന്നാണ് ഫോറന്‍സിക് പരിശോധയിലെ കണ്ടെത്തല്‍. സ്വകാര്യ ഫോറന്‍സിക് വിദഗ്ധന്‍ സായിശങ്കര്‍ ഈ ഓഫിസില്‍ വെച്ചാണ് രേഖകള്‍ മായ്ച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ സായിശങ്കര്‍ കേസില്‍ പ്രതിയാകും. ഇയാളെ ഉടനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.