Sunday, May 5, 2024
keralaNews

ദമ്പതികള്‍ വീടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍

പാലക്കാട് പുതുപ്പരിയാരത്ത് ദമ്പതികളെ വീടിനുളളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രന്‍, ദേവി എന്നിവരാണ് മരിച്ചത്. വൃദ്ധ ദമ്പതികളുടേത് കൊലപാതകമെന്ന് പൊലീസ്. മരണത്തില്‍ മകനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന രണ്ടാമത്തെ മകന്‍ സനല്‍ ബെംഗളൂരുവിലേക്ക് കടന്നതായി പൊലീസ് വ്യക്തമാക്കി. സനല്‍ ഇന്നലെ രാത്രി 9 മണി വരെ വീട്ടില്‍ ഉണ്ടായിരുന്നെന്ന് ബന്ധു രമേശ് വ്യക്തമാക്കി. സനലിനെ കാണാനില്ലെന്ന് രമേശ് പൊലീസിനെ അറിയിച്ചു. നിലവില്‍ സനലിന്റെ ഫോണ്‍ സ്വിച്ച് ഓഫാണ്.ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ചന്ദ്രന്റെ മൃതദേഹം ലിവിംഗ് റൂമിലും ദേവിയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. മുറികളില്‍ മൃതദേഹം വലിച്ചിഴച്ച പാടുകളുണ്ട്.മരിച്ച ദമ്പതികളുടെ മകന്‍ സനല്‍ കഴിഞ്ഞ ദിവസം വീട്ടിലുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇവരുടെ മൂന്ന് മക്കളില്‍ രണ്ടുപേര്‍ എറണാകുളത്താണ്. അയല്‍വാസികളാണ് വിവരം പൊലീസിനെ വിവരമറിയിച്ചത്.