Tuesday, April 30, 2024
EntertainmentkeralaNewsUncategorized

കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ചലച്ചിത്രതാരം: കൃഷ്ണപ്രസാദ്

കോട്ടയം: കേരളത്തില്‍ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് മാന്യമായി കുടുംബസമേതം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. കര്‍ശന നിയമ നടപടി വേണം. നിയമനിര്‍മാണം ഉണ്ടായാല്‍ മാത്രമേ കേരളം രക്ഷപെടുകയുള്ളൂ എന്നും ചലച്ചിത്രതാരം കൃഷ്ണപ്രസാദ്. യുവവാഹിനി കോട്ടയം ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനകളുടെ സഹായം എക്‌സൈസിനും പോലീസിനും ഉണ്ടാവണമെന്ന് സിവില്‍ എക്‌സൈസ് ഓഫീസര്‍ വിപിന്‍ പി. രാജേന്ദ്രന്‍ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ നാടായി കേരളം മാറിയിരിക്കുന്നു എന്നും മദ്യം മയക്കുമരുന്ന് അവയവ കച്ചവടം എന്നിവയുടെ കേന്ദ്രമാണ് കേരളമെന്നും ഇതിനെതിരെ സമാജ ബോധമുള്ള ഒരു തലമുറ വളര്‍ന്നുവരണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ. ഹരിദാസ് പറഞ്ഞു. ചടങ്ങില്‍ അഡ്വക്കേറ്റ് അജിന്‍ തോമസ് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ പി. എസ്. പ്രസാദ്, ജില്ലാ സെക്രട്ടറി അംബിക തമ്പി എന്നിവര്‍ സംസാരിച്ചു. അഡ്വക്കേറ്റ് ശരണ്യ മേ, നിന്‍, വിഷ്ണു വി. ജയകുമാര്‍, സുനേഷ് കാട്ടാംപാക്ക് എന്നിവര്‍ നേതൃത്വം നല്‍കി.