Monday, April 29, 2024
keralaNews

ചന്ദനക്കുടം -പേട്ടതുള്ളൽ എരുമേലിയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം.

എരുമേലി: ശബരിമല തീർത്ഥാടനത്തിന് ഭാഗമായി എരുമേലിയിൽ ഇന്ന് (10/01 – തിങ്കൾ)നടക്കുന്ന ചന്ദനക്കുടത്തിന് നാളെ (11/01-ചൊവ്വ)നടക്കുന്ന പേട്ടതുള്ളലിന് പോലീസ് വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
  • എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളിക്ക് പോകേണ്ട KSRTC ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും ഭാരം കയറ്റിയ വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കാല, കാരിത്തോട് – ചേനപ്പാടി വഴി പോകേണ്ടതാണ്.
  • റാന്നി ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും കരിമ്പിൻതോട്ടിൽ നിന്നും തിരിച്ച് ചേനപ്പാടി വഴി പോകേണ്ടതാണ്.
  •  പ്രൊപ്പോസ് ഭാഗത്തുനിന്നും ഒരു വാഹനവും എരുമേലി ടൗണിലേക്ക് പ്രവേശിക്കാൻ പാടില്ലാത്തതാണ്.
എരുമേലി പേട്ടതുള്ളൽ നടക്കുന്ന 11/01/2022 തിയതി രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണിവരെ മേൽ വിവരിച്ച രീതിയിൽ ഉള്ള ഗതാഗത നിയന്ത്രണം നടപ്പിൽ വരുത്തുന്നതാണ്.ചന്ദനക്കുട മഹോത്സവത്തിന് ക്ഷണിക്കപ്പെട്ട അഥിതികളുടെയും മറ്റ് ബന്ധപ്പെട്ട വാഹനങ്ങൾക്കും കൊരട്ടി മുതൽ വാവരുപള്ളി വരെ എത്തുന്നതിന് മറ്റ് തടസ്സമില്ലെന്നും കാഞ്ഞിരപ്പളളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എൻ. ബാബുക്കുട്ടൻ പറഞ്ഞു.