Saturday, May 4, 2024
keralaNewsObituary

തൊടുപുഴയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ റിട്ട. എസ്‌ഐ മരിച്ചു.

തൊടുപുഴ സ്വകാര്യ ബസിടിച്ച് മറിഞ്ഞു വീണ് ബൈക്ക് യാത്രികനായ റിട്ടേ. എസ്‌ഐ മരിച്ചു. പുറപ്പുഴ സ്വദേശി ആറ്റുപുറത്ത് ചന്ദ്രന്‍ (56) ആണ് മരിച്ചത്. ചന്ദ്രന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം തൊടുപുഴ ഇടുക്കി റോഡിലാണ് അപകടം. ട്രാഫിക്ക് ബ്ലോക്കിനിടയില്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് തട്ടി റോഡിലേക്ക് വീഴുകയായിരുന്നു.