Friday, May 17, 2024
keralaNews

എരുമേലിയില്‍ പുണ്യം പൂങ്കാവനം ശുചീകരണ യജ്ഞത്തിന് തുടക്കമായി.

2020 2021 വര്‍ഷത്തെ പുണ്യം പൂങ്കാവനം പദ്ധതി എരുമേലിയില്‍ കോട്ടയം ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഐപിഎസ് ഉദ്ഘാടനം ചെയ്തു.ജീവിതത്തില്‍ എന്ത് നന്മകള്‍ ചെയ്താലും അത് പുണ്യമായി മാറുകയും,നമ്മള്‍ ദര്‍ശനം നടത്തുമ്പോള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് മറ്റു പാഴ് വസ്തുക്കളും വലിച്ചെറിയാതെ അത് യഥാസ്ഥാനങ്ങളില്‍ നിര്‍മാര്‍ജനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.നമ്മുടെ പ്രകൃതിയില്‍ ഉണ്ടാവുന്ന മഹാമാരികള്‍ ക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.എരുമേലി ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ പ സന്തോഷ് കുമാര്‍ അധ്യക്ഷനായിരുന്നു.എരുമേലി ഫെറോന ചര്‍ച്ച് വികാരി ഡോ. ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലം കുന്നേല്‍, എരുമേലി ജമാഅത്ത് വൈസ് പ്രസിഡന്റ് ഹക്കിം മാടത്താനി, ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ എസ് ആര്‍ രാജീവ്, അയ്യപ്പ സേവാ സമാജം പ്രസിഡന്റ് മനോജ്, എസ്എന്‍ഡിപി എരുമേലി ശാഖ പ്രസിഡന്റ് ബിജി കല്യാണി, ശ്രീപാദം ശ്രീകുമാര്‍, സേവാ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയന്‍ എരുമേലി, എരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തീര്‍ത്ഥാടനം കോ. ഓഡിനേറ്റര്‍ ഡോ.വെങ്കിടേശ്,പെന്‍ഷനേഴ്‌സ് യൂണിയന്‍ വേണ്ടി രാജശേഖരന്‍,എരുമേലി പുണ്യംപൂങ്കവനം കോ.ഓര്‍ഡിനേറ്റര്‍ എസ് ഐ എം എസ് ഷിബു ആശംസകളര്‍പ്പിച്ചു എരുമേലി എസ് ഐ ഷമീര്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.പുണ്യം പൂങ്കാവനം ടീമംഗങ്ങളായ എസ് ഐ ജോര്‍ജ്ജുകുട്ടി, എ എസ് ഐ അനില്‍ പ്രകാശ്, സിപിഒ വിശാല്‍, ജയലാല്‍, പുണ്യം പൂങ്കാവനം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ നിഖില്‍, വിഷ്ണു,രാജപ്പന്‍, റിട്ടയേര്‍ഡ് തഹസില്‍ദാര്‍ സതീശന്‍, ടോമി പന്തലാനി,രാജന്‍,ഷാജി,മേരിക്കുട്ടി,ലത,പ്രസാദ്, ഷാനവാസ്,എന്നിവര്‍ ക്ലീനിങ് പ്രോഗ്രാമില്‍ പങ്കെടുത്തു.