Friday, May 10, 2024
EntertainmentNewsworld

ഓസ്‌കറില്‍ നൊമാഡ്‌ലാന്‍ഡ് മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച നടി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ചിത്രം നേടി.

ഓസ്‌കറില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി നൊമാഡ്‌ലാന്‍ഡ്. മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച നടി ഉള്‍പ്പെടെ പ്രധാനപ്പെട്ട മൂന്ന് പുരസ്‌കാരങ്ങള്‍ ചിത്രം നേടി. ‘ദി ഫാദറി’ലെ ആന്റണി ഹോപ്കിന്‍സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ നടനെന്ന ബഹുമതിയും ആന്റണി ഹോപ്കിന്‍സിനു സ്വന്തം. ഫ്രാന്‍സെസ് മക്‌ഡോര്‍മന്‍ഡ് ആണ് മികച്ച നടി (ചിത്രം: നൊമാഡ്ലാന്‍ഡ്). നൊമാഡ്‌ലാന്‍ഡ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധാനത്തിന് ഓസ്‌കര്‍ നേടുന്ന രണ്ടാമത്തെ വനിതയായി മാറി ക്ലോയ് ഷാവോ. ചൈനീസ് വംശജ ക്ലോയ് ഈ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരിയാണ്. ജൂദാസ് ആന്‍ഡ് ദ് ബ്ലാക് മിസ്സീയ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുളള പുരസ്‌കാരം ഡാനിയല്‍ കലൂയ സ്വന്തമാക്കി. പ്രോമിസിങ് യങ് വുമന്‍ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമെറാള്‍ ഫെന്നെല്‍ സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥ ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്‌ലോറിയന്‍ സെല്ലെര്‍ (ചിത്രം: ദ് ഫാദര്‍). മികച്ച ഛായാഗ്രഹണം: എറിക് മെസേര്‍ഷ്മിറ്റ് (ചിത്രം: മാന്‍ക്).